അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം.
ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയിൽനിന്ന് പറന്നുയർന്നു.
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പ്രത്യക്ഷത്തിൽ നല്ല സൗഹൃദമാണെങ്കിലും ഉള്ളിൽ കടുത്ത വിദ്വേഷവും വിയോജിപ്പും കൊണ്ടുനടക്കുന്ന നേതാവാണ് ആഭ്യന്തരമന്ത്രി ഡോക്ടർ ജി.പരമേശ്വര എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കാഴ്ചപ്പാട്. അതിന് അടിസ്ഥാനമുണ്ടുതാനും. "വികസനത്തിന് ഞങ്ങളുടെ കയ്യിൽ പണമില്ല. ......
മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ അപകടത്തിൽപെട്ട് ഗർഭിണിയുൾപ്പെടെ രണ്ടു പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ......
തിരുവനന്തപുരം: രാജ്യത്തെ നിയമവൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി, പ്രമുഖരായ രണ്ട് മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്തർ, പ്രതാപ് വേണുഗോപാൽ എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചു. ഒരു കോർപ്പറേറ്റ് ആരോഗ്യ ഇൻഷുറൻസ് വിഷയത്തിൽ ഇവർ നൽകിയ നിയമോപദേശവുമായി ബന്ധപ്പെട്ടാണ് സമൻസ്. ......
ന്യൂഡൽഹി: ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകക്കേസിലെ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ അഭിമുഖം എങ്ങനെയാണ് ഒരു മാധ്യമപ്രവർത്തകൻ നേടിയതെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം ചോദ്യം ചെയ്തു. ഈ അഭിമുഖവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസിലെ പുറത്താക്കപ്പെട്ട ഡിഎസ്പി ഗർശേർ സിങ് സന്ധു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.
ജസ്റ്റിസ് കെ.വി. ......
ചരിത്രപരമായ വിധി
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി ട്രാൻസ്ജെൻഡർ വിഭാഗത്തിന് ആശ്വാസകരമാകുന്നു. ഒരു ട്രാൻസ്ജെൻഡർ സ്ത്രീക്ക് ഭർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ നേരിടുന്ന ക്രൂരതകൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം പരാതി നൽകാൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുദേവനും മഹാത്മാഗാന്ധിയും 1925-ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവർക്ക് ഗുരുദേവൻ വഴികാട്ടിയാണെന്നും, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ ഗുരുദേവനെ ഓർത്താണ് എടുക്കുന്നതെന്നും മോദി പറഞ്ഞു. ......
വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച ബിജെപി നേതാവ് വിവാദത്തിൽ. ഉത്തരാഖണ്ഡിലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡാണ് രണ്ടാം വിവാഹത്തോടെ പുലിവാല് പിടിച്ചിരിക്കുന്നത്. ......
ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള 'പ്രണയപ്പക'യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍, തമിഴ്നാട് ചെന്നൈ സ്വദേശിയും റോബോട്ടിക്സ് എഞ്ചിനീയറുമായ റെനെ ജോഷില്‍ഡയെ (26) അഹമ്മദാബാദ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി, നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ. മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചെന്നൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ എഞ്ചിനീയറാണ് അറസ്റ്റിലായ റെനെ ജോഷില്‍ഡ. ......